മുംബൈ: ഷാറൂഖ് ഖാന് നേരെയുണ്ടായ വധഭീഷണിക്ക് പിന്നാലെ സുരക്ഷ ശക്തമാക്കി പോലീസ്. താരത്തെ മുംബൈ പൊലീസ് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി. താരത്തിന്റെ സുരക്ഷക്കായി ആറ് സായുധ സേനാംഗങ്ങളെ സദാസമയവും നിയോഗിക്കും.
നേരത്തെ രണ്ട് സായുധ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഷാറൂഖിനായി സുരക്ഷ ഒരുക്കിയിരുന്നത്. സമാനമായ രീതിയിൽ കഴിഞ്ഞ മാസവും താരത്തിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
സൽമാൻ ഖാനെതിരെ വധഭീഷണി വന്നതിനു പിന്നാലെയാണ് സംഭവം. വധഭീഷണികൾക്കു പിന്നിൽ ലോറൻസ് ബിഷ്ണോയ് ഗ്യാങ് ആണെന്ന് പൊലീസ് പറയുന്നു.