തിരുവനന്തപുരം:  കേരളം കണ്ട പ്രഗല്‍ഭനായ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമന്‍ ശങ്കര്‍ എന്ന ആര്‍ ശങ്കറിന്റെ വിയോഗത്തിന് ഇന്ന് 52 വര്‍ഷം. 
1909 ഏപ്രില്‍ 30 ന് കൊട്ടാരക്കരയില്‍ ജനിച്ചു. ഉത്തരവാദ ഭരണപ്രക്ഷോഭത്തിന്റെ നെടുനായകന്‍, ആദര്‍ശനിഷ്ട കൈമുതലാക്കിയ കോണ്‍ഗ്രസ്സ് നേതാവ്, എസ്എന്‍ഡിപി യോഗത്തിന്റെ സമാരാധ്യനായ ജനറല്‍ സെക്രട്ടറി, അവശ ജനവിഭാഗങ്ങളുടെ മുന്നണി പോരാളി എന്നീ നിലകളിലെല്ലാം ശങ്കര്‍ സമാനതകളില്ലാത്ത തലയെടുപ്പൊടെ ധീരമായി പ്രവര്‍ത്തിച്ച് ചരിത്രം സൃഷ്ടിച്ചു. 
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ധനകാര്യന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നീ നിലകളില്‍ അസാമാന്യമായ പ്രവര്‍ത്തനമാണ് ശങ്കര്‍ കാഴ്ച വെച്ചത്. ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് സംസ്ഥാന നിയമസഭ തിരഞ്ഞെടുത്തയച്ച ആറ് അംഗങ്ങളില്‍ ഒരാളായിരുന്നു ശങ്കര്‍.
കെപിസിസി പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍ വിമോചനസമരത്തിന് നേതൃത്വം നല്‍കി. 1960 ല്‍ ഉപ മുഖ്യമന്ത്രിയും 1962 ല്‍ മുഖ്യമന്ത്രിയുമായി.
പിന്നോക്ക സമുദായത്തില്‍ നിന്ന് മുഖ്യമന്ത്രിയാകുന്ന കേരളത്തിലെ ആദ്യത്തെ ഭരണാധികാരിയായിരുന്നു ശങ്കര്‍. കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി, അവിശ്വാസ പ്രമേയത്തിലൂടെ പുറത്തുപോകുന്ന കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി എന്ന പദവിയുംശങ്കറിന് മാത്രം അവകാശപ്പെട്ടതാണ്.
ഉയര്‍ന്ന ചിന്തകനും വാഗ്മിയും അസാമാന്യ ശേഷിയുള്ള സംഘാടകനുമായിരുന്നു ശങ്കര്‍. 1972 നവംബര്‍ 6 ന് 63 ആം വയസ്സില്‍ ഓര്‍മ്മയായി. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *