കുവൈറ്റ്:  ബംഗ്ലാദേശിലെ ധാക്ക വിമാനത്താവളത്തില്‍ കുവൈത്ത് എയര്‍ലൈന്‍സ് വിമാനം അപകടത്തില്‍പ്പെട്ടു. അപകടസമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.
വിമാനത്താവളത്തിലെ ബോര്‍ഡിംഗ് പാലം തകര്‍ന്ന് കുവൈറ്റ് എയര്‍വേയ്സ് വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു. ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
പുലര്‍ച്ചെ 2:20 ഓടെ ബോയിംഗ് 777-300 വിമാനത്തിലാണ് സംഭവം നടന്നതെന്ന് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു.
പുലര്‍ച്ചെ 2.45 ഓടെ 284 യാത്രക്കാരുമായി കുവൈത്തിലേക്ക് പറക്കേണ്ടതായിരുന്നു വിമാനം. വിമാനം ധാക്ക വിമാനത്താവളത്തില്‍ പുലര്‍ച്ചെ 1:30 നാണ് ഇറങ്ങിയത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *