കോഴിക്കോട്: അധ്യാപകനെ ആറംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. വടകര പുതിയ സ്റ്റാന്‍ഡിലെ ഓക്‌സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂര്‍ സ്വദേശി ദാവൂദ് പി. മുഹമ്മദിനെയാണ് മര്‍ദ്ദിച്ചത്.
വാരിയെല്ലുകള്‍ക്കും കണ്ണിനും ഗുരുതര പരിക്കേറ്റ ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പ്രതികള്‍ ദാവൂദിനെ സ്ഥാപനത്തില്‍ കയറി വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.