കോട്ടയം: ഒന്നും രണ്ടുമല്ല.. പുതിയ പത്തെണ്ണം.. വന്ദേ മെട്രോ എന്ന പേരില്‍ പുറത്തിറക്കുന്ന നമോ ഭാരത് റാപ്പിഡ് റെയിലിന്റെ പത്തു ട്രെയിനുകള്‍ കേരളത്തിന്. കേട്ടിട്ട് ആശിക്കേണ്ട.. റെയില്‍വേയുടെ പരിഗണനയില്‍ ഉള്ള വിഷയം മാത്രമാണിത്.. വന്ദേ മെട്രോ ട്രെയിനായി പത്തു സര്‍വീസുകാണ് ദക്ഷിണ റെയിൽവേ കേരളത്തിനായി പരിഗണിക്കുന്നത്.
അതും സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്ന രീതിയിലാണ് വന്ദേ മെട്രോ ട്രെയിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നാണു സൂചന.
വന്ദേ ഭാരതിന്റെ മിനി പതിപ്പാണ് ഈ അത്യാധുനിക സൗര്യങ്ങളോടുകൂടിയുള്ള ട്രെയിന്‍. തിരുവനന്തപുരം ഡിവിഷന് കീഴില്‍ കൊല്ലം-തൃശൂര്‍, കൊല്ലം-തിരുനെല്‍വേലി, തിരുവനന്തപുരം-എറണാകുളം, മധുര-ഗുരുവായൂര്‍ റൂട്ടുകളിലും സര്‍വീസ് ഉണ്ടാകും.
പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ രണ്ടെണ്ണം യാത്ര ആരംഭിക്കുന്നത് കൊല്ലത്ത് നിന്നായിരിക്കുമെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. ഒന്ന് തിരുനല്‍വേലിക്കും മറ്റൊന്ന് തൃശൂരിലേക്കുമാകും യാത്ര.മെമു ട്രെയിനുകള്‍ പോലെ എട്ട് മുതല്‍ 16 വരെ കോച്ചുകള്‍ ഓരോ ട്രെയിനിലും ഉണ്ടാകും.
സാധാരണ കോച്ചുകളില്‍ 104 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കുമെന്നാതണ് വന്ദേ മെട്രോയുടെ പ്രത്യേകത. ഇതേടൊപ്പം 185 പേര്‍ക്ക് നിന്നു യാത്ര ചെയ്യാനും സാധിക്കും. വന്ദേ മെട്രോ സര്‍വീസുകള്‍ വരുന്നതോടെ കേരളത്തിലെ ട്രെയിന്‍ യാത്രദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയാണുള്ളത്.
അതേ സമയം ഏതൊക്കെ സര്‍വീസുകളാണ് നടത്തുക സര്‍വീസ് എന്നു മുതലാണ് ആരംഭിക്കുകയെന്ന കാര്യത്തില്‍ റെയില്‍വേ മറുപടി പറഞ്ഞിട്ടില്ല. ഇത് ആശങ്കയും ഉണ്ടാക്കുന്നുണ്ട്. പത്തു സര്‍വീസ് പ്രഖ്യാപിച്ചിട്ട് ഒരു സര്‍വീസെങ്കിലും നടത്തിയാല്‍ മതിയായിരുന്നു എന്നാണ് യാത്രക്കാരുടെ പ്രതികരണം.
വന്ദേ മെട്രോ പരിഗണിച്ചാണ് അടുത്തിടെ കോട്ടയം റൂട്ടില്‍ പ്രഖ്യാപിച്ച മെമു സർവീസ് പോലും റെയില്‍വേ സ്‌പെഷല്‍ സര്‍വീസിന്റെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നത്. നവംബറോടെ ഈ മെമു പിന്‍വലിക്കുകയും ചെയ്യും. പകരം വന്ദേ മെട്രോ എത്തിയില്ലെങ്കില്‍ വീണ്ടും യാത്രാ ദുരിതം ഇരട്ടിയാകുമെന്നുറപ്പാണ്.