പകുതി ഇന്ത്യനായ കമാ ഹാരിസ് പരാജപ്പെട്ടപ്പോൾ ശരിക്കും ഇന്ത്യനും ഹിന്ദുവുമായ ഉഷാ വാൻസ് സെക്കൻഡ്  ലേഡി ആകുന്നു. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജ.
വൈസ് പ്രസിഡന്റ് – ഇലെക്ട് ജെ.ഡി. വാൻസിന്റെ പത്നിയായ ഉഷ വാൻസിനെ ട്രംപ്  ഏറെ പുകഴ്ത്തിയിരുന്നു.ഉഷ ചിലുകുറി വാന്‍സിന്റെ മാതാപിതാക്കള്‍  തെലുങ്കറാണ്.  
സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഉഷ   കുട്ടിക്കാലം ചെലവഴിച്ചത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ഉഷ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്  ബിരുദാനന്തരബിരുദം സ്വന്തമാക്കി.   
യേല്‍ ലോ സ്‌കൂളിലെ  പഠനശേഷം സുപ്രീം കോടതി ജഡ്ജിമാരായ   ജോണ്‍ റോബര്‍ട്ട്‌സ്, ബ്രെറ്റ് കാവനോ, എന്നിവരുടെ ക്ലര്‍ക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്.യേല്‍ ലോ സ്‌കൂളിലെ പഠനകാലത്താണ് ജെ.ഡി വാന്‍സും ഉഷയും പരിചയപ്പെടുന്നത്.  പഠനത്തിന് ശേഷം 2014ല്‍ ഇരുവരും വിവാഹിതരായി. ഇവര്‍ക്ക് മൂന്ന് മക്കൾ. ഇവാന്‍, വിവേക്, മിറാബേല്‍വാന്‍സിന്റെ ഓര്‍മ്മക്കുറിപ്പായ ‘ഹില്ലിബില്ലി എലെജി’  വന്വിജയമായതിനു പിന്നിൽ ഉഷയുടെ പ്രോത്സാഹനമാണ്.  
ഗ്രാമീണ ജനതയുടെ സാമൂഹിക സംഘര്‍ഷങ്ങളെക്കുറിച്ചുള്ള പുസ്‌കതമാണിത്. വാൻസ്‌ പിനീട് കത്തോലിക്കാ സഭയിൽ ചേർന്ന്. 
കുട്ടികളുമായി ഹിന്ദുവായ ഉഷ പള്ളിയിൽ വരുന്നതിനെപ്പറ്റി വാൻസ് നേരത്തെ പറഞ്ഞിട്ടുണ്ട്.ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഉഷ വാന്‍സിന് നിര്‍ണായകപങ്കുവഹിക്കാനാകുമെന്ന് ട്രംപിന്റെ കുടുംബ സുഹൃത്തായ എഐ മേസണും സൂചിപ്പിച്ചിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *