വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാന്‍ പോകുകയാണ്. ആളുകള്‍ ഇങ്ങോട്ട് വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ നിയമപരമായി വേണം വരാന്‍, ട്രംപ് പറഞ്ഞു. 
വിജയം നേടാന്‍ സഹായിച്ച ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ട്രംപ് നന്ദി പറയുകയും ചെയ്തു.പോപ്പുലര്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ട്രംപ്, ജനപ്രതിനിധി സഭയുടെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
പ്രഥമ വനിത, മനോഹരിയായ ഭാര്യ മെലാനിയ്ക്ക് നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ ഭീമനും തന്നെ പിന്തുണയ്ക്കുന്നവരില്‍ പ്രധാനിയുമായ ഇലോണ്‍ മസ്‌കിനു നേര്‍ക്ക് ട്രംപ് പ്രശംസ ചൊരിഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *