റിയാദ്: കോഴിക്കോട് താമരശ്ശേരി സ്വദേശി റിയാദില്‍ നിര്യാതനായി. കാട്ടിപ്പാറ അരയംകുളം വീട്ടില്‍ ചുണ്ടന്‍കുഴിയില്‍ ജാഫര്‍ ആണ് സുമൈസി ഹോസ്പിറ്റലില്‍ വെച്ച് മരിച്ചത്. 45 വയസ്സായിരുന്നു.
പരേതനായ അബ്ദുറഹ്മാന് ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ റഹ്മത്ത്.
മക്കള്‍ മുഹമ്മദ് ഹംദാന്‍, മുഹമ്മദ് ഹശ്മീന്
റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ്ങ് ചെയര്മാന് റഫീക്ക് പുല്ലൂര്‍, ജാഫര്‍ വീമ്പൂര്, സെബിന്, അബിന്‍, അബ്ദുല്ലത്തീഫ് എന്നിവര്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോവുകയാണ്
ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജാഫര്‍. റിയാദ് കെഎംസിസി ദുഃഖം രേഖപ്പെടുത്തി