ആലപ്പുഴ: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷന്‍റെയും ലയൺസ് ക്ലബ് ഇൻ്റർനാഷണലിന്‍റെയും ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ ലോക പ്രമേഹ ദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഐഎംഎ ഹാളിൽ 14 ന് രാവിലെ 10 ന് ഐഎംഎ സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ.എ ശ്രീവിലാസൻ നിർവ്വഹിക്കും. 
പ്രമേഹ രോഗികൾക്കായി ഡയബറ്റിക്ക് റെറ്റിനോപതി, പാദപരിശോധന, എച്ച്ബി.എവൺസി തുടങ്ങി ചിലവേറിയ ചികിത്സകൾ സൗജന്യമായി ഇവിടെ ചെയ്യുന്നതാണ്. 
പ്രമേഹ രോഗ ചികിത്സയിൽ കൈവരിച്ച അതിന്യൂതന ചികിത്സാ രീതികളെ കുറിച്ച് കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാറും, പ്രമേഹ രോഗികളുടെ വൃക്ക സംരക്ഷണത്തെ കുറിച്ച് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ നെഫ്രോളജിവിഭാഗം മേധാവി ഡോ. എസ്. ഗോമതിയും ക്ലാസെടുക്കും. 
നാഡി – ഞരമ്പുകളുടെ സംരക്ഷണത്തെ കുറിച്ച് ന്യൂറോ മെഡിസിൻ മേധാവി ഡോ.സി.വി. ഷാജിയും, ആമാശയ രോഗങ്ങളെ കുറിച്ച് ഗ്യാസ്ട്രോളജി വിഭാഗം മേധാവി ഡോ. ഗോപു ആർ. ബാബുവും, ഹൃദയ ആരോഗ്യത്തെ കുറിച്ച് ഹൃദരോഗവിദഗ്ദ്ധൻ ഡോ തോമസ് മാത്യുവും ക്ലാസുകള്‍ നയിക്കും. 
പാദസംരക്ഷണത്തെ കുറിച്ച് വാസ്കുലർ സർജൻ ഡോ. വിഷ്ണു. വി. നായരും, ത്വക്ക് രോഗങ്ങളെ കുറിച്ച്. ഡർമറ്റോളജിസ്റ്റ് ഡോ.അരുന്ധതീഗുരു ദയാൽ, നേത്രസംരക്ഷണത്തെ കുറിച്ച് നേത്ര വിഭാഗം ഡോ: സ്റ്റെഫ് നി സെബാസ്റ്റ്യനും, ദന്ത സംരക്ഷണത്തെ കുറിച്ച് ഡോ:എസ്.രൂപേഷും ക്ലാസെടുക്കും. 
ഭക്ഷണക്രമത്തെ കുറിച്ച് ഡയറ്റീഷ്യൻ എസ്. ലക്ഷ്മിയും, മാനസിക ആരോഗ്യത്തെ കുറിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ മാനസിക ആരോഗ്യ വിഭാഗം അസി. പ്രൊഫ. ഷാലിമ കൈരളിയും, ക്ലാസെടുക്കും. 

പ്രമേഹ രോഗികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന വർക്ക് ഷോപ്പാണിത്. രാജ്യത്ത് ഏറ്റവും കുടുതൽ പ്രമേഹ രോഗികൾ ഉള്ള സംസ്ഥാനമാണ് കേരളം. ജീവിതശൈലി രോഗങ്ങളിലെ നിശബ്ദ കൊലയാളിയാണ് പ്രമേഹം. പ്രമേഹരോഗ ചികിത്സയിൽ വ്യാജന്മാരുടെ കടന്നുവരവും, രോഗം സങ്കീർണ അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്ന സ്ഥിതി ആണ് നിലവിലേത്. 
ഐഎംഎ ആലപ്പുഴ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. എൻ. അരുൺ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ. പ്രമേഹദിന സന്ദേശം ഐഎംഎ മുൻപ്രസിഡൻ്റ് ഡോ. മനീഷ് നായർ നൽകും. 
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ, കൗൺസിലർ അഡ്വ. റീഗോരാജു, ഐഎംഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ആർ. മദനമോഹനൻ നായർ, ഐഎംഎ സൗത്ത് സോൺ സെക്രട്ടറി എ.പി. മുഹമ്മദ്, മുൻ എംപി ഡോ. കെ.എസ്. മനോജ്, ഐഎംഎ സംസ്ഥാന ജില്ലാ നേതാക്കളായ ഡോ. കെ.പി ദീപ, ഡോ. കെ. കൃഷ്ണകുമാർ, ഡോ. കെ.എസ്. മോഹനൻ, ഡോ. പി.എസ്. ഷാജഹാൻ, ലയൺസ് ഇൻ്റർനാഷണൽ ഭാരവാഹികളായ സി.എ എബ്രഹാം, ആർ. സുബ്രമണ്യം, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ഭാരവാഹികളായ കെ. നാസർ, ചന്ദ്രദാസ് കേശവപിള്ള എന്നിവർ പങ്കെടുക്കും. വിവരങ്ങൾക്ക് 88910 10637, 9447263059.

By admin

Leave a Reply

Your email address will not be published. Required fields are marked *