കന്‍സാസ്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തന്നെ ഇക്കറിയും കന്‍സാസില്‍ വിജയിക്കുമെന്നും കമലാ ഹാരിസിനെ തോല്‍പ്പിക്കുകയും സംസ്ഥാനത്തെ ആറ് ഇലക്ടറല്‍ വോട്ടുകള്‍ നേടുകയും ചെയ്യുമെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കന്‍സാസ് ട്രംപിനെ പിന്തുണച്ചാണ് വോട്ട് ചെയ്തിരുന്നത്. 2020ല്‍ കന്‍സാസില്‍ 56 ശതമാനം വോട്ടുകള്‍ നേടിയാണ് ട്രംപ് വിജയിച്ചത്. ജോ ബൈഡന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
2016ല്‍ ഹിലരി ക്ലിന്റണിന് 36 ശതമാനം വോട്ടും ട്രംപിന് 57 ശതമാനം വോട്ടും ലഭിച്ചിരുന്നു.