നോര്‍ത്ത് കരോലിന: നോര്‍ത്ത് കരോലിനയിലെ ആഫ്രിക്കന്‍-അമേരിക്കന്‍ ആധിപത്യമുള്ള ആന്‍സന്‍ കൗണ്ടിയില്‍ കമല ഹാരിസിനെ പിന്തള്ളി ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്നു. 2020 ലെ വോട്ടെടുപ്പില്‍, ജോ ബൈഡന്‍ 52:58 മാര്‍ജിനില്‍ കൗണ്ടി പിടിച്ചെടുത്തിരുന്നു.
കൗണ്ടി ഏകദേശം 3 പോയിന്റുമായി ട്രംപിലേക്ക് പോകുമെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടുത്തെ ജനസംഖ്യയില്‍ ഏകദേശം 47 ശതമാനം പേരും ആഫ്രിക്കന്‍ അമേരിക്കക്കാരാണ്.
ആ പ്രവണത മറ്റ് സംസ്ഥാനങ്ങളില്‍ ഉടനീളം നിലനില്‍ക്കുകയാണെങ്കില്‍ അത് മറ്റൊരു നിര്‍ണായക സ്വിംഗ് സംസ്ഥാനമായ ജോര്‍ജിയയിലും കമലാ ഹാരിസിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.