ബസ്സിന് കല്ലെറിഞ്ഞ കേസില്‍ ജാമ്യത്തിലിറങ്ങി, വീണ്ടും കെഎസ്ആർടിസി ബസ്സിന്‍റെ ചില്ല് തകർത്തു; യുവാവ് പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്വിഫ്റ്റ് ബസ്സിനു നേരെ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. താമരശ്ശേരി ചുങ്കം സ്വദേശി ബാബുവാണ് പിടിയിലായത്. ഇയാളുടെ കല്ലേറില്‍ ബസ്സിന്റെ പിന്‍വശത്തെ ഡോറിലെ ചില്ല് തകര്‍ന്നു.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ്സിന് നേരെ ഇന്നലെ രാത്രി 11.15ഓടെയാണ് കല്ലേറുണ്ടായത്. ചുങ്കം ബാറിന് സമീപത്തു വെച്ചാണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് ബാബുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

ഇതിന് മുന്‍പ് ഇതേ പരിസരത്ത് വെച്ച് ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ ജയില്‍വാസം അനുഭവിക്കുകയായിരുന്ന പ്രതി ദിവസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പൊലീസ് നടപടികള്‍ക്ക് ശേഷം ബസ് ബെംഗളൂരുവിലേക്ക് യാത്ര തുടര്‍ന്നു. ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ടൂറിസ്റ്റ്ബസ് കോട്ടയത്തേക്ക്, മഹർഷിക്കാവെത്തിയപ്പോൾ എൻജിൻ ഭാഗത്ത് തീ; ഡ്രൈവറുടെ സഡൻ ആക്ഷൻ രക്ഷിച്ചത് 30 പേരെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin