ഡല്‍ഹി: കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ഏക കാരണം കനേഡിയന്‍ പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സര്‍ക്കാരിനെ നിലനിറുത്താന്‍ ട്രൂഡോ പഞ്ചാബികളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനായി ഒരു തീവ്രവാദിയെയോ വിഘടനവാദ പ്രസ്ഥാനത്തെയോ സംരക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ നിരുത്തരവാദപരവും കുറ്റകരവുമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം രാജ്യത്തും ഇന്ത്യയിലും പോലും പഞ്ചാബികളുമായുള്ള അടുപ്പം കുറയുന്നത് മനസ്സിലാക്കാതെ ട്രൂഡോ തന്റെ സര്‍ക്കാരിനെ നിലനിറുത്താന്‍ അവരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.