തിരുവനന്തപുരം: സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഓഫിസര്‍മാരെ ചേര്‍ത്ത് വാട്‌സാപ് ഗ്രൂപ്പ്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിലാണ് വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയത്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനായിരുന്നു അഡ്മിന്‍.
സംഭവം വിവാദമായതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും, തന്റെ അറിവോടെയല്ല ഇത് സംഭവിച്ചതെന്നുമാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം. സൈബർ പൊലീസിൽ പരാതി നൽകിയെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.