ഡല്‍ഹി:ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷന് സെന്ററിന് സമീപമുള്ള തിരക്കേറിയ സണ്‍ഡേ മാര്‍ക്കറ്റിലാണ് സംഭവം. ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.
കനത്ത സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷന് സെന്ററിന് (ടിആര്‍സി) സമീപമാണ് ആക്രമണം ഉണ്ടായത്. ലഷ്കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ഉന്നത പാകിസ്ഥാന് കമാന്‍ഡറെ ശ്രീനഗറിലെ ഖന്യാര് പ്രദേശത്ത് സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ശ്രീനഗര്‍ ടൂറിസ്റ്റ് റിസപ്ഷന് സെന്ററിന് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം പരിക്കേറ്റവരെല്ലാം സാധാരണക്കാരാണ്.