ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ലിയോ വന്‍ കളക്ഷനാണ് നേടുന്നത്. നാല് ദിവസത്തിനുള്ളില്‍ 250 കോടി ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം രജനികാന്ത് ചിത്രം ജയിലറിന്റെ കളക്ഷനെ ലിയോ മറികടക്കുമോ എന്ന ചര്‍ച്ചകളാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കില്‍ കൂടി ആദ്യ ആഴ്ചയിലെ കളക്ഷനെ ഇത് ബാധിച്ചിട്ടില്ല.
ജയിലര്‍ കളക്ഷന്‍ മറികടന്നാല്‍ തന്റെ മീശ എടുക്കും എന്ന് പറഞ്ഞ നടന് മീശ രാജേന്ദ്രനെ കുറിച്ചും തമിഴ്നാട്ടില്‍ സജീവമാണ്. ജയിലറിന്റെ കളക്ഷന്‍ ലിയോ മറികടന്നാല്‍ തന്റെ മീശ വടിക്കാമെന്ന് മീശരാജേന്ദ്രന്‍ വെല്ലുവിളിച്ചിരുന്നു. ലിയോ ഇറങ്ങുന്നതിന് മുന്‍പ് വിജയ്യെ വെല്ലുവിളിച്ച് മീശരാജേന്ദ്രന്‍ നിരന്തരം വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
അടുത്ത സൂപ്പര്‍ സ്റ്റാറായി വിജയിയെ ഉയര്‍ത്തിക്കാണിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണിത്. വിജയ്യും രജനികാന്തും തമ്മില്‍ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് രാജേന്ദ്രന് പറഞ്ഞത്. കടുത്ത രജനികാന്ത് ആരാധകനാണ് മീശരാജേന്ദ്രന്‍.
‘രജനിയും വിജയ്യും തമ്മിലാണ് മത്സരം എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കമല്‍സാറും രജനി സാറും തമ്മില്‍ മത്സരമുണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാം. രജനിസാറിന്റെ ജയിലര്‍ നേടിയ കളക്ഷന്‍ വിജയുടെ ലിയോ മറികടന്നാല്‍ എന്റെ മീശവടിക്കാം’ എന്നാണ് മീശരാജേന്ദ്രന്‍ പറഞ്ഞത്. ലിയോ തകര്‍ത്തോടുന്നതിനാല്‍ മീശ രാജേന്ദ്രന് മീശ പോകുമോ എന്ന കാര്യത്തില്‍ ചര്‍ച്ച സജീവമായിരിക്കുകയാണ്.