തൃശൂര്‍: കുന്നംകുളത്ത് പള്ളിപ്പെരുന്നാള്‍ കാണാനെത്തിയ കുടുംബത്തെ മൂന്നംഗ സംഘം ചേര്‍ന്ന് ആക്രമിച്ചു. മരത്തംകോട് മിനി പെരുന്നാള്‍ കാണാനെത്തിയ കുടുംബത്തെയാണ് യുവാക്കള്‍ ആക്രമിച്ചത്. പരിക്കേറ്റവര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കാറിലെത്തിയ സംഘം സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്നില്‍ മൂത്രമൊഴിക്കുന്നത് യുവാക്കള്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. കാറിലെത്തിയ സംഘത്തിലെ ആളുകള്‍ മരത്തംകോട് പള്ളിക്ക് മുന്നിലെ ഐഫ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ മൂത്രമൊഴിക്കുന്നത് യുവാക്കള്‍ ചോദ്യം ചെയ്തത് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. പോലീസ് ആക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചു.