നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പണി’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചതിന്, ജോജു തന്നെ ഭീഷണിപ്പെടുത്താനായി വിളിച്ചെന്ന് യുവാവ് ആരോപിച്ചു.
ആദര്‍ശ് എച്ച്.എസ്. എന്ന യുവാവിന്റേതാണ് ആരോപണം. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയും ആദര്‍ശ് പങ്കുവച്ചിട്ടുണ്ട്.

ആദര്‍ശിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുൻപ് വിളിച്ചു.
നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ്.
Nb : ആദ്യത്തേ വീഡിയോ ജോജുവേട്ടൻ സൈബർ ടീമിനെ വച്ചു തൂക്കിയത് കൊണ്ട് വീണ്ടും എഡിറ്റ് ചെയ്ത് പോസ്റ്റുന്നത്

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed