റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 19-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മൈത്രി കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നെത്തിയ ഗായകനും കീബേർഡിസ്റ്റുമായ സലീജ് സലിം, ഗായിക നസ്റിഫ എന്നിവരെ മൈത്രി പ്രവർത്തകർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
മൈത്രി കേരളീയം പുരസ്ക്കാരം എൻ.കെ പ്രേമചന്ദ്രൻ എം.പിക്കും മൈത്രി കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ഡോ. പുനലൂര് സോമരാജന് ഗാന്ധിഭവനും സമ്മാനിയ്ക്കും. മൈത്രി ഹ്യുമാനിറ്റേറിയന് പുരസ്ക്കാരത്തിന് യുഎഇയിലെ സാമൂഹിക പ്രവര്ത്തകന് നസീര് വെളിയിലിനെയും തെരഞ്ഞെടുത്തു. പരിപാടിയിൽ ഇവർ മുഖ്യാഥിതികളായി പങ്കെടുക്കും.

നവംബര് 1ാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതൽ മലാസ് ഡൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ മൈത്രി കേരളീയം-2024’ അരങ്ങേറും.
200ലധികം ക്യാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം ‘മൈത്രി കേരളീയം’ പരിപാടിയിൽ പ്രഖ്യാപിക്കും.
സ്വീകരണ ചടങ്ങിൽ മൈത്രി ഭാരവാഹികളായ ശിഹാബ് കൊട്ടുകാട്, റഹ്മാൻ മുനമ്പത്ത്, നിസാർ പള്ളിക്കശ്ശേരിൽ, ഷംനാദ് കരുനാഗപ്പള്ളി , അബ്ദുൽ മജീദ്, ബാലു കുട്ടൻ, നസീർ ഖാൻ, സക്കീർ ഷാലിമാർ, ഫത്തഹുദീൻ, ഷാജഹാൻ മൈനാഗപ്പള്ളി, ഹുസൈൻ, എന്നിവർ പങ്കെടുത്തു.  
മൈത്രി കേരളീയത്തോടനുബന്ധിച്ച് അതിഥികളോടൊപ്പം റിയാദിലെ കലാകാരന്മാർ ഒരുക്കുന്ന ഗാനമേള, വിവിധ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *