കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം.
നവംബര്‍ 21വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ജാമ്യം അനുവദിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
2007ലാണ് പരാതിക്ക് ആധാരമായ സംഭവങ്ങള്‍ ഉണ്ടായതെന്ന് നടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരാതി നല്‍കുന്നതിലുണ്ടായ കാലതാമസത്തെക്കുറിച്ച് ബോധ്യമായ വിശദീകരണം നല്കാന് പരാതിക്കാരിക്ക് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതു സംബന്ധിച്ച് സുപ്രീം കോടതിയുടെ മുൻവിധിന്യായങ്ങളുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണു ജാമ്യം അനുവദിച്ചത്.