കോട്ടയം: രാമപുരം മാർ അഗസ്തീനോസ് കോളേജ് യൂണിയൻ 2024 -25 അധ്യയന വർഷത്തെ പ്രവർത്തനംങ്ങളുടെ ഉദ്‌ഘാടനം സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.
യുവതലമുറയിൽ വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം ഇല്ലായ്മ ചെയ്യണമെന്നും, കലാപരവും ബൗദ്ധികവുമായ വേദികളിൽ പ്രവർത്തിക്കുകയും അതിലൂടെ കൈവരിക്കുന്ന നേട്ടങ്ങളുമായിരിക്കണം വിദ്യാർഥികളുടെ യഥാർത്ഥ ലഹരി എന്നും വിഷ്ണു ഉണ്ണികൃഷ്ണൻ ഉദ്‌ബോധിപ്പിച്ചു. സിനിമാതാരങ്ങളായ ബിനു തൃക്കാക്കര, ദീപു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദയാഭാരതി എന്ന മലയാളം സിനമയിൽ ഹരിഹരനൊപ്പം ഗാനം ആലപിച്ച കോളെജ് സ്റ്റാഫ് അംഗം സന്തോഷ് മാത്യുവിൻ്റെ മകളും രാമപുരം സ്വദേശിയുമായ യുവ ഗായിക ഒവിയാറ്റസ് അഗസ്റ്റിനെ ചടങ്ങിൽ ആദരിച്ചു. സിനിമാതാരങ്ങളുടെ കലാപരിപാടികളും മ്യൂസിക്കൽ ഷോയും വിദ്യാർഥികളുടെ കലാപരിപാടികളും ദൃശ്യ വിരുന്നൊരുക്കി.   
കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ, സ്റ്റാഫ് അഡ്വൈസർ ജോബിൻ മാത്യു, വൈസ് ചെയർ പേഴ്സൺ ജൂണാ മരിയ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
 
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed