കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ  എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് ഫിനാന്‍സ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വഴി ഭിന്നശേഷിക്കാര്‍ക്ക് ഓട്ടോമേറ്റഡ് വാഹനം നല്‍കി. വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജോര്‍ജ്ജ്, ഐഎംഎ കൊച്ചിയുടെ മുതിര്‍ന്ന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
 
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആരോഗ്യ പരിചരണങ്ങള്‍ ലഭ്യമാക്കാനും സ്വയം യാത്ര ചെയ്യാനും മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഈ സിഎസ്ആര്‍ പദ്ധതി വഴി സാധിക്കും. ഐഎംഎ കൊച്ചിയുടെ നിയന്ത്രണത്തിലുള്ള അരികെ പാലിയേറ്റീവ് കെയര്‍ എന്‍ജിഒയ്ക്കാണ് ഈ വാഹനത്തിന്‍റെ പ്രവര്‍ത്തന- പരിപാലന ചുമതല.
 
ഉത്തരവാദിത്തമുള്ള കോര്‍പറേറ്റ് സ്ഥാപനമായാണ് മുത്തൂറ്റ് ഫിനാന്‍സ് എന്നും നിലകൊള്ളുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജോര്‍ജ്ജ് പറഞ്ഞു. ബിസിനസ് വളര്‍ച്ചയ്ക്ക് ഉപരിയായി സമൂഹത്തെ, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തെ പിന്തുണക്കുക എന്നതാണ് തങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍. ഈയൊരു പ്രവൃത്തിയിലൂടെ ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *