പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; പത്തിലേറെ പേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട അടൂരിന് സമീപം പഴകുളത്താണ് അപകടമുണ്ടായത്. പത്തിലേറെ പേർക്ക് പരിക്കേറ്റു. അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അടൂരിലെ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin