ടെല്‍ അവീവ്: ഡ്രോണാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മകന്‍ അവനെറിന്റെ വിവാഹ ചടങ്ങുകള്‍ നീട്ടിവെക്കാനൊരുങ്ങി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു.
വിവിധ തലങ്ങളില്‍ യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേത്തിന്റെ നീക്കം. ഇസ്രായേലി മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
നവംബര്‍ 26നാണ് നെതന്യാഹുവിന്റെ മകനായ അവനെറിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. വടക്കന്‍ തെല്‍ അവീവിലെ റോണിത് ഫാമില്‍ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനം.പരിപാടി ആസൂത്രണം ചെയ്തതുപോലെ നടത്തുന്നത് അതിഥികള്‍ക്ക് അപകടസാധ്യതയുണ്ടാക്കുമെന്ന് കരുതി ഇത് മാറ്റാന്‍ നെതന്യാഹു ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, റിപ്പോര്‍ട്ടിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
 നേരത്തെ ഹിസ്ബുല്ല തൊടുത്ത ഡ്രോണുകളിലൊന്ന് നെതന്യാഹുവിന്റെ വീട്ടിലെ ജനലിലാണ് പതിച്ചത്. സംഭവം നടക്കുമ്‌ബോള്‍ നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ല.
 

By admin

Leave a Reply

Your email address will not be published. Required fields are marked *