തൊടുപുഴ:മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വാഹനം റോഡ് മലിനമാക്കിയതായി പരാതി.ഈ ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബോലോറ  ജീപ്പിൽ നിന്നും ഓയിൽ റോഡിൽ  വീണാണ് മലിനീകരണം നടന്നത്. ഇഞ്ചിയാനി – ആനക്കയം റോഡിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.റോഡിൽ വീണ ഓയിലിൽ തെന്നി ഇരു ചക്ര വാഹന യാത്രക്കാർ മറിഞ്ഞ് വീണു .ദമ്പതികളും കുട്ടികളും സഞ്ചരിച്ചതുൾപ്പെടെ മൂന്നോളം ബൈക്ക് യാത്രക്കാർ അപകടത്തിൽ പെട്ടു.
നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചെങ്കിലും തൊടുപുഴ പോലിസ് പ്രതികരിച്ചില്ല.പിന്നീട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി റോഡ് വൃത്തിയാക്കി.ഈ മേഖലയിലുള്ള പാറ മടകളിൽ മലിനീകരണം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോയ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനമാണ് റോഡ് മലിനമാക്കിയത്.പൊതുജനങ്ങളെ മലിനീകരണത്തിൻ്റെ പേര് പറഞ്ഞു ചുറ്റിക്കുന്ന ഡി പ്പാർട്മെൻ്റിൻ്റെ വാഹനം റോഡ് മാലിനമാ ക്കിയതിനെ കുറിച്ച് അധികൃതർ അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി സലീഷ് പഴയിടം ആവശ്യപ്പെട്ടു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *