മുംബൈ: രണ്ട് കോടി രൂപ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് വീണ്ടും വധഭീഷണി. മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണിപ്പെടുത്തല്‍, വധഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.