ചെന്നൈ: കോയമ്പത്തൂരില്‍ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ 19 കാരന് ഗുരുതര പരിക്ക്. തനിക്ക് അത്ഭുത ശക്തിയുണ്ടെന്ന് വിശ്വസിച്ചാണ് വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയത്.
കര്‍പ്പഗം എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ് പഠിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രഭുവിനാണ് പരിക്കേറ്റത്.
കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി തനിക്ക് അതിശക്തിയുണ്ടെന്നും ആര്‍ക്കും തന്നെ ഉപദ്രവിക്കാനാകില്ലെന്നും സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
പ്രഭു ഹോസ്റ്റല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി ഹോസ്റ്റല്‍ ഇടനാഴിയിലേക്ക് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തുടര്‍ന്ന് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടുന്നു. സമീപമുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികള്‍ പകച്ചു നല്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. താഴേക്ക് ചാടിയ വിദ്യാര്‍ത്ഥിയുടെ കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.