കോലഞ്ചേരി: മൂശാരിപ്പടയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു. മനയത്ത് വീട്ടിൽ എം സി യാക്കോബ് (കുഞ്ഞുമോൻ-75) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് 6 മണിയോടെ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. ജൂലൈയില്‍ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചയാളാണ് യാക്കോബ്. ഭാര്യ: മേരി, മക്കൾ: ജിബു, ജിലു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *