മുട്ടം: സമൂഹത്തിൽ സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആരോഗ്യ മേഖലയിൽ അവഗണന പാടില്ലെന്ന് കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ ആവശ്യപ്പെട്ടു. പ്രാഥമിക, കമ്മ്യൂണിറ്റി, കുടുംമ്പാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സക്കെത്തുന്നത് തീർത്തും പാവങ്ങള്‍ ആണെന്നും അദ്ദേഹം  പറഞ്ഞു.
യൂത്ത് ഫ്രണ്ട് മുട്ടം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മുട്ടം കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ ആവിശ്യത്തിന് ഡോക്ടർമാരെയും മരുന്നും അനുവദിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ധർണ ഉത്കാടനം ചെയ്തുസംസാരിക്കുകയായിരുന്നു എം മോനിച്ചൻ. 
യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ്‌ സന്തു കാടങ്കാവിൽ അധ്യക്ഷത വഹിച്ച സമരത്തിൽ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഗസ്റ്റിൻ കള്ളികാട്ട് മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമന്റ് ഇമ്മനുവേൽ, ജില്ലാജനറൽ സെക്രട്ടറി ജയിസ് ജോൺ, ടി എച് ഈസ, രഞ്ജിത് മണപ്പുറത്തു, ജോബി തീക്കുഴിവേലിൽ, എം കെ ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷേർലി അഗസ്റ്റിൻ, ബ്ലോക്ക്‌ മെമ്പർ ഗ്ലോറി പൗലോസ്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ മാത്യുപാലമ്പറമ്പിൽ, മേഴ്‌സി ദേവസ്യ, തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സിബി ജോസ്, സി എച്ച് ഇബ്രാഹിംകുട്ടി, ജോസഫ് തൊട്ടിതാഴം, ജെയിൻ മ്ലാക്കുഴി, പൗലോസ് പൂച്ചക്കുഴി,സജീവൻ ചെമ്പൻ പുരയിടത്തിൽ,ദേവസ്യ ആരനോലിക്കൽ ,ബേബി കുളത്തിനാൽ, എന്നിവർ പ്രസംഗിച്ചു.
ധർണയ്ക്ക് മുന്നോടിയായി മുട്ടം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമെന്റ് ഇമ്മാനുവൽ മണ്ഡലം പ്രസിഡൻ്റ് സന്തു കാടൻകാവിലിന് പതാക കൈമാറി പ്രതിഷേധ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *