ബെയ്‌റൂട്ട്: ലെബനനനിലെ ഹിസ്ബുല്ലയുടെ പുതിയ തലവനായി ഷേയ്ഖ് നയീം കാസിമിനെ തെരഞ്ഞെടുത്തു. ഹിസ്ബുല്ലയുടെ തലവനായിരുന്ന ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പിന്‍ഗാമിയായി ഷേയ്ഖ് നയീം കാസിം എത്തുന്നത്.
സെപ്റ്റംബര്‍ 28-ന് ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് ഹസന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചത്. തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയിലുള്ള ഹിസ്ബുല്ല ആസ്ഥാനത്തിനുനേരെ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്‌റല്ല കൊല്ലപ്പെട്ടത്.
1982-ലെ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹിസ്ബുല്ല സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളായിരുന്നു ഹസന്‍ നസ്‌റല്ല