Trending Videos: അടിമുടി നാടകീയത! പിപി ദിവ്യ കീഴടങ്ങി, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ കീഴടങ്ങി. ദിവ്യയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യൽ തുടങ്ങിയിട്ടുണ്ട്. നേരത്തെ എഡിഎം നവീൻ ബാബുവിനെ അപമാനിക്കാനും അപഹസിക്കാനും ദിവ്യ ശ്രമിച്ചെന്ന് ചൂണ്ടികാട്ടിയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്