കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. എന്നാല്‍, ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. പാലത്തില്‍വച്ച് കൈഞരമ്പ് മുറിച്ചത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി വിവരം തിരക്കുന്നതിനിടെ യുവാവ് പുഴയിലേക്ക് ചാടുകയായിരുന്നു.
നാട്ടുകാരും മത്സ്യത്തൊഴിലാളികളും കൊയിലാണ്ടി ഫയര്‍ഫോഴ്‌സും ഉടന്‍ തിരച്ചില്‍ നടത്തി യുവാവിനെ കണ്ടെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.കെ. മുരളീധരന്‍, അനില്‍കുമാര്‍, ഇന്ദ്രജിത്ത്, പി.കെ. ബാബു, സുകേഷ്, സുജിത്ത്, ഇര്‍ഷാദ്, സിജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.