കണ്ണൂര്‍: പി.പി. ദിവ്യയ്ക്ക് പാര്‍ട്ടി നിര്‍ദേശമൊന്നും നല്‍കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പോലീസില്‍ കീഴടങ്ങുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമല്ലേ. ദിവ്യയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷണം ഒരുക്കില്ല. സര്‍ക്കാര്‍ ആവശ്യമായ നിലപാട് സ്വീകരിക്കും. തെറ്റ് ചെയ്തവര്‍ നിയമത്തിന് കീഴ്പ്പെടണമല്ലോയെന്നും അദ്ദേഹം പറഞ്ഞു.