ചേലക്കര: നാടിന്റെ വികസനമില്ലായ്മ മൂലം വീട്ടമ്മമാര്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ള പ്രയാസങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.

കുടിവെള്ളമില്ല, അമ്മയും കുഞ്ഞും അനുഭവിക്കുന്ന പ്രയാസങ്ങള്‍, നല്ല ചികിത്സക്ക് കിലോമീറ്ററുകള്‍ താണ്ടണം, മാവേലി സ്‌റ്റോറില്‍ ഭക്ഷ്യസാധനങ്ങളില്ലായ്മ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, സാമൂഹ്യപെന്‍ഷന്‍ മാസങ്ങളായി ലഭിക്കാത്തത്, കൃഷിയെ ബാധിക്കുന്ന പ്രയാസങ്ങള്‍, വന്യജീവിശല്യം എന്നിവയെല്ലാം വോട്ടര്‍മാരുമായി ചര്‍ച്ചചെയ്യാന്‍ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.പറഞ്ഞു.

മഹിളാകോണ്‍ഗ്രസ് നിയോജകമണ്ഡലം സഹാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മഹിളാകോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബീന സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍, മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.നിര്‍മ്മല, ഡി.സി.സി.സെക്രട്ടറി ടി.എ.രാധാകൃഷ്ണന്‍, ഡി.സി.സി.അംഗം ടി ഗോപാലകൃഷ്ണന്‍, സൈബ താജുദ്ദീന്‍, ലീലാമ്മ ടീച്ചര്‍, സ്മിത മുരളി, രാധാമണി കൊണ്ടാഴി, താരഉണ്ണികൃഷ്ണന്‍, സരിത പ്രഭാകരന്‍, കോമളം, ലതസാനു തുടങ്ങിയവര്‍ പ്രസംഗിച്ചു.

യോഗത്തില്‍ മഹിളാകോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി നിഷസോമന്‍ ഉപതിരഞ്ഞെടുപ്പില്‍ മഹിളാകോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ക്ലാസ്സെടുത്തു. യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെ വിജയപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *