കൊച്ചി: ഒക്യുപേഷണൽ തെറാപ്പി മാസത്തോടനുബന്ധിച്ച് തേവരയിലെ സർക്കാർ വൃദ്ധസദനത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പുനരധിവാസ തെറാപ്പി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മൾട്ടി ഡിസിപ്ലിനറി കേന്ദ്രമായ പ്രയത്ന.
പ്രായമായവരിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് വീഴ്ചകൾ. അവ എങ്ങനെ തടയണമെന്നും വീഴ്ചയുടെ അപകടസാധ്യതകൾ എങ്ങനെ തിരിച്ചറിയുകയും, കുറയ്ക്കുകയും ചെയ്യാം എന്നതായിരുന്നു ബോധവൽക്കരണ പരിപാടിയിലെ പ്രധാന വിഷയം.
വാർദ്ധക്യത്തിൽ എങ്ങനെ ശരിയായ ദിനചര്യ ശീലമാക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാം എന്നതിനെക്കുറിച്ചും ക്ലാസിൽ സംസാരിച്ചു.
20 അന്തേവാസികൾ പങ്കെടുത്ത സെഷനിൽ പ്രയത്നയിലെ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളായ അനഖ പിഷാരടി, ബിയോണ റേച്ചൽ എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *