ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം. സേന ആംബുലന്‍സിന് നേരെ ഭീകരര്‍ 20 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഏഴരയോടെയാണ് ആക്രമണമുണ്ടായത്. കശ്മീരിലെ അഖ്‌നൂരില്‍ ജോഗ്വാനിലെ ശിവാസന്‍ ക്ഷേത്രത്തിനു സമീപത്തുവച്ചായിരുന്നു ആക്രമണമുണ്ടായത്. ഓടികൊണ്ടിരുന്ന വാഹനത്തിനു നേരെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

മൂന്ന് ഭാഗങ്ങളിലായി ഒളിച്ചിരുന്ന ഭീകരരാണ് ആക്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന സൈനികര്‍ ഭീകരര്‍ക്കു നേരെ വെടിയുതിര്‍ത്തു. ഇതോടെ ഭീകരര്‍ പിന്‍മാറുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഭീകരര്‍ക്കായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടങ്ങി.

കശ്മീരില്‍ ആവര്‍ത്തിക്കുന്ന ഭീകരാക്രമണം വലിയ സുരക്ഷാപ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഒരാഴ്ചയ്ക്കിടെ അഞ്ചു ഭീകരാക്രമണ് റിപ്പോര്‍ട്ട് ചെയ്തത്. സൈന്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ സാധാരണക്കാരും ഇരയാവുകയാണ്. ഇന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *