വാഹനാപകടത്തിൽ‌ പരിക്ക് പറ്റിയയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വാഹനം ഇടിച്ചിട്ട ശേഷം അപകടം പറ്റിയ ആളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. വെള്ളറട സ്വദേശികളായ അതുൽ ദേവ് (22), വിപിൻ (21) എന്നിവരാണ് പിടിയിലായത്. സെപ്തംബർ 11നാണ് സംഭവം. വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെ മുറിക്കുള്ളിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. സെപ്റ്റംബർ 7ാം തിയതിയാണ് സുരേഷിന് അപകടം സംഭവിച്ചത്. ദുർഗന്ധം കാരണം നാട്ടുകാർ ജനാല വഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വെള്ളറട പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്. 

‘സൗരഭ്, അവനെ എവിടെ കണ്ടാലും ഓടിക്കണം’; സോഷ്യൽ മീഡിയയില്‍ വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്

ഒരുവശത്ത് പൂരം കലങ്ങിയില്ലെന്ന് പറയുന്നു, മറുവശത്ത് എഫ്ഐആര്‍,ആളുകളെ പറ്റിക്കുന്ന സമീപനമെന്ന് വിമുരളീധരന്‍

https://www.youtube.com/watch?v=Ko18SgceYX8

By admin