ഉത്തരാഖണ്ഡ്: നവംബര്‍ 20ന് നടക്കുന്ന ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മനോജ് റാവത്തിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഭരണകക്ഷിയായ ബിജെപി മഹിളാ മോര്‍ച്ച അധ്യക്ഷ ആശാ നൗട്ടിയാലിനെയാണ് മത്സരിപ്പിക്കുന്നത്.
2002ലും 2007ലും ബിജെപി ടിക്കറ്റിലാണ് നൗട്ടിയാല്‍ ഈ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പത്രപ്രവര്‍ത്തകനായ മനോജ് റാവത്ത് 2017ല്‍ കേദാര്‍നാഥില്‍ നിന്ന് വിജയിച്ചിരുന്നു. 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഷൈല റാണി റാവത്തിനോട് പരാജയപ്പെട്ടു.