മുംബൈ : ഗോദന്‍ എക്സ്പ്രസ് (മുംബൈ മുതല്‍ ഗൊരഖ്പൂര്‍ വരെ) സെന്‍ട്രല്‍ റെയില്‍വേയില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ഉത്സവ സീസണുകളില്‍ ട്രെയിനുകളില്‍ നടക്കുന്ന അനധികൃത ടിക്കറ്റ് വില്പനയുടെ പ്രവര്‍ത്തനം കണ്ടെത്തി. വ്യാജ ടിക്കറ്റുകള്‍ വിറ്റ് ആളുകളെ കബളിപ്പിക്കുന്ന റാക്കറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഉത്സവ സീസണായതിനാല്‍ മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കും നിരവധിയാള്‍ക്കാര്‍ ആളുകള്‍ യാത്ര ചെയ്യുന്നുണ്ട്. സെന്‍ട്രല്‍ റെയില്‍വേയുടെ വിജിലന്‍സ് വിഭാഗം ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ അസാധുവായ ടിക്കറ്റുകളാണെന്നറിയാതെ നിരവധി യാത്രക്കാര്‍ വ്യാജ ടിക്കറ്റില്‍ യാത്ര ചെയ്യുന്നുണ്ട്.
ഫ്രീ പ്രസ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ നാല് ലക്ഷത്തിലധികം യാത്രക്കാര്‍ മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പ്രതിദിനം യാത്ര ചെയ്യുന്നു. മുംബൈയില്‍ നിന്ന് കിഴക്കന്‍ സെക്ടറിലേക്ക് പ്രതിദിനം ശരാശരി 43 ട്രെയിനുകള്‍ ഓടുന്നുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. റിസര്‍വ് ചെയ്യാത്ത നിരവധി സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഓരോ ട്രെയിനിലൂടെയും 2000-ത്തിലധികം യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ടെങ്കിലും റിസര്‍വ് ചെയ്ത ട്രെയിനിന്റെ ആകെ ശേഷി 1800 ആണ്.
ഒക്ടോബര്‍ 25 നാണ് വിജിലന്‍സ് വകുപ്പ് റെയ്ഡ് നടത്തിയത്. തത്കാല്‍ ടിക്കറ്റുകള്‍ വിദൂര സ്ഥലങ്ങളില്‍ നിന്ന് വില്‍ക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ട്രെയിനിലെ ടിക്കറ്റ് കാണിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടപ്പോള്‍ കാണിച്ച ടിക്കറ്റുകള്‍ വ്യാജമായിരുന്നു. യഥാര്‍ത്ഥ ടിക്കറ്റിന്റെ കളര്‍ പ്രിന്റ് കോപ്പികളായിരുന്നു ടിക്കറ്റുകള്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്.