കൊല്‍ക്കത്ത: വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് ബംഗാളിലെ സിപിഎം നേതാവിനെതിരെ പീഡനക്കേസ്. മുന്‍ എംഎല്‍എ തന്‍മോയ് ഭട്ടാചാര്യക്കെതിരെയാണ് കേസ്.
കൊല്‍ക്കത്തയിലെ യുവ വനിതാ മാധ്യമപ്രവര്‍ത്തകയുടെ പീഡന ആരോപണത്തെ തുടര്‍ന്ന് തന്‍മോയ് ഭട്ടാചാര്യക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.
മുന്‍ ഡംഡം നോര്‍ത്ത് എംഎല്‍എയായ ഭട്ടാചാര്യ തന്നോട് അനുചിതമായി സംസാരിച്ചെന്ന് മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു.
അഭിമുഖം നടത്തുന്നതിനിടെ സിപിഐ(എം) നേതാവ് തന്റെ കൈ പിടിക്കുകയും അനുചിതമായ രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തതായി അവര്‍ അവകാശപ്പെട്ടു.