ബെയ്‌റൂട്ട്: ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്. ഹീബ്രു ഭാഷയില്‍ ഇസ്രേയേലിനെ ഭീഷണിപ്പെടുത്തി പോസ്റ്റിട്ട പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.
സയണിസ്റ്റ് ഭരണകൂടത്തിന് അബദ്ധം പറ്റി എന്ന് പറഞ്ഞാണ് ഇറാനില്‍ അടുത്തിടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഖമേനി പോസ്റ്റിട്ടത്.
ഇറാനെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ അവര്‍ക്ക് തെറ്റി. ഇറാനിയന്‍ രാഷ്ട്രത്തിന് എന്ത് തരത്തിലുള്ള ശക്തിയും കഴിവും മുന്‍കൈയും ഉണ്ടെന്ന് അവരെ ഞങ്ങള്‍ മനസ്സിലാക്കും.
ശനിയാഴ്ച ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഹീബ്രു ഭാഷയില്‍ തന്നെ പോസ്റ്റ് ചെയ്യാന്‍ ഖമേനി അക്കൗണ്ട് തുറന്നത്.
എക്സിന്റെ നിയമങ്ങള്‍ ലംഘിച്ചതിനാണ് @Khamenei_Heb എന്ന അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലീഷിലും ഹീബ്രുവിലും അദ്ദേഹം പോസ്റ്റുചെയ്യുന്ന എക്‌സിലെ അദ്ദേഹത്തിന്റെ പ്രധാന അക്കൗണ്ട് ഇപ്പോഴും പ്ലാറ്റ്ഫോമില്‍ സജീവമാണ്.
അറബിക് പോസ്റ്റുകള്‍ക്കായി അദ്ദേഹത്തിന് മറ്റൊരു പ്രത്യേക അക്കൗണ്ടും ഉണ്ട്.