ചിക്കാഗോ : ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (കെ.സി.എസ്‌) പ്രസിഡണ്ടായി ജോസ് ആനമലയും വൈസ് പ്രസിഡണ്ടായി മാറ്റ് വിളങ്ങാട്ടുശ്ശേരിലും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ഷാജി പള്ളിവീട്ടില്‍ (സെക്രട്ടറി), ക്രിസ് കട്ടപ്പുറം (ജോയിന്‍റ് സെക്രട്ടറി), അറ്റോര്‍ണി റ്റീന തോമസ് നെടുവാമ്പുഴ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.  
ജോസ് ആനമലയുടെ ടീം ഫോർ ചേഞ്ച് പാനലിൽ മത്സരിച്ച 20 ൽ 19 പേരും വിജയിച്ചു. 2288 പേർ വോട്ടു രേഖപ്പെടുത്തി. ജോസ് ആനമലയ്ക്ക് 1611 വോട്ടും എതിർത്ത സാജു കണ്ണമ്പള്ളിക്ക് 677 വോട്ടും ലഭിച്ചു. 934 വോട്ടിന്റെ   ഭൂരിപക്ഷം .     
ജോമി ഇടയാടിയില്‍, ജെയ്സണ്‍ ഐക്കരപറമ്പില്‍, ബാബു തൈപ്പറമ്പില്‍, വിപിന്‍ ചാലുങ്കല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, സാജന്‍ പച്ചിലമാക്കില്‍, ആനന്ദ് ആകശാലയില്‍ എന്നിവര്‍ കെ.സി.സി.എന്‍.എ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായി വിജയിച്ചു.
വിവിധ വാര്‍ഡുകളില്‍ നിന്നും ലെജിസ്ലേറ്റീവ് ബോര്‍ഡിലേക്ക് സിറിള്‍ അംബേനാട്ട്, സിജോ പുള്ളൂര്‍കുന്നേല്‍, മെറിള്‍ മൂടികല്ലേല്‍, അജയ് വാളത്താറ്റ്, ബിജു പൂത്തുറ , ജോബ്മോന്‍ പുളിക്കമറ്റം, സിറിള്‍ പാറേല്‍, മേഹുല്‍ അബ്രഹാം ഏലൂര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മജു ഓട്ടപ്പള്ളി (ചെയര്‍മാന്‍), ബൈജു കുന്നേല്‍ (വൈസ് ചെയര്‍മാന്‍), ജോബ് മാക്കീല്‍, ജിമ്മി മുകളേല്‍ എന്നിവരടങ്ങിയ   ബോര്‍ഡ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. ജോസ് ആനമല ചിക്കാഗോ കെ.സി.എസ് വൈസ് പ്രസിഡണ്ട്, ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed