ന്യൂഡെൽഹി: വിമാനങ്ങള്‍ക്കു നേരെ തുടർച്ചയായുണ്ടാകുന്ന വ്യാജബോംബ് ഭീഷണിയില്‍ സാമൂഹികമാധ്യമ കമ്പനികൾക്ക് കര്‍ശനനിര്‍ദേശം നൽകി കേന്ദ്ര ഐടി മന്ത്രാലയം.
72 മണിക്കൂറിനുള്ളിൽ വിവരങ്ങൾ അധികാരികൾക്ക് കൈമാറണമെന്നും ഇല്ലെങ്കിൽ ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
അതേ സമയം ബോംബ് ഭീഷണി കേസിൽ 25 കാരനെ ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളിൽ തടയാൻ സാമൂഹികമാധ്യമ കമ്പനികൾക്കായി കർശന നിർദ്ദേശമാണ് കേന്ദ്ര ഐടി മന്ത്രാലയം നൽകിയിരിക്കുന്നത്. മെറ്റയും, എക്സും അടക്കം അന്വേഷണത്തിന് സഹായിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ സമൂഹമാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അന്വേഷണം ഏജൻസികൾക്ക് കൈമാറണം.