മുട്ടം: മുട്ടം മലങ്കര ടൂറിസം ഹബ്ബിന്റെ വികസന സാധ്യതകൾ സംബന്ധിച്ച് പരിശോധന നടത്തുന്നതിന്ഐ ടി പ്രൊഫഷണൽ കോൺഗ്രസ്സ് സംസ്ഥാന ചെയർമാൻ അപു ജോൺ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.
മൂന്ന് കോടിയോളം മുടക്കി 5 വർഷങ്ങൾക് മുൻപ് നിർമ്മിച്ച എൻട്രൻസ് പ്ലാസ പ്രവർത്തിപ്പിക്കല്‍, അണക്കെട്ടിലെ ജലം മലിനമാകാത്ത വിധം ബോട്ട് സർവീസ് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ, സർക്കാർ – പൊതുജന പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ എന്നിങ്ങനെ വിവിധ സാധ്യതകൾ സംഘം പരിശോധിച്ചു.
സെന്റർ ഫോർ റീജിനൽ സ്റ്റഡി ചെയർമാൻ സുജി മാസ്റ്റർ, മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ടോമി ജോർജ് മൂഴിക്കുഴിയിൽ, കേരള കോൺഗ്രസ് മുട്ടം മണ്ഡലം പ്രസിഡണ്ട് അഗസ്റ്റിൻ കള്ളികാട്ട്, പഞ്ചായത്ത് പ്രസിഡണ്ട് ഷേർലി അഗസ്റ്റിൻ, സുധീഷ് ഡി കൈമൾ, രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലിൽ എന്നിവർ സന്നിഹിതരായിരുന്നു.