പാലക്കാട്: തേങ്കുറിശി ദുരഭിമാനക്കൊലയില്‍ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. എലമന്ദം സ്വദേശി അനീഷിനെയാണ് ഭാര്യാവീട്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
യുവാവിന്റെ ഭാര്യയുടെ അമ്മാവന്‍ സുരേഷാണ് കേസിലെ ഒന്നാം പ്രതി. യുവതിയുടെ അച്ഛന്‍ പ്രഭുകുമാറാണ് രണ്ടാം പ്രതി. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരം പൂര്‍ത്തിയായിരുന്നു. 2020 ഡിസംബറിലായിരുന്നു സംഭവം.
രണ്ട് ജാതിയില്‍പ്പെട്ട അനീഷും ഹരിതയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരുവരും വരായിരുന്നു. സാമ്പത്തികമായും അന്തരമുണ്ടായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഹരിത അനീഷിനൊപ്പം ജീവിക്കാന്‍ തുടങ്ങി.
തുടര്‍ന്ന് ഹരിതയുടെ ബന്ധുക്കള്‍ പല തവണ അനീഷിനെ ഭീഷണിപ്പെടുത്തി. സംഭവ ദിവസം ബൈക്കില്‍ കടയിലേക്ക് പോയത അനീഷിനെയും സഹോദരനെയും പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിച്ചു. ഗുരുതര പരിക്കേറ്റ അനീഷ് ആശുപത്രിയിലെത്തുന്നതിന് മുമ്പേ മരിച്ചിരുന്നു.