സി.പി.എം-കോണ്‍ഗ്രസ് ഡീലിന്റെ ഏറ്റവും വലിയ തെളിവാണ് തിരുവില്വാമലയിലെ ബി.ജെ.പി. ഭരണസമിതിയെ അട്ടിമറിക്കാന്‍ ഇരു പാര്‍ട്ടികളും കൈകോര്‍ത്തതെന്ന് എ.പി. അബ്ദുള്ളക്കുട്ടി.
ആ ഡീല്‍ നിയമസഭയില്‍ ആവര്‍ത്തിക്കാനുള്ള ശ്രമമാണ് ഉപതെരഞ്ഞെടുപ്പിലും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വരവൂര്‍ പഞ്ചായത്ത് എന്‍.ഡി.എ. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുള്ള കുട്ടി.
ബി.ജെ.പി. വരവൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷന്‍ കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് രാജ്കുമാര്‍, ബി.ഡി.ജെ.എസ്. മണ്ഡലം സെക്രട്ടറി ശങ്കരന്‍, മോഹനന്‍, ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍, അനീഷ് കുമാര്‍, നിഷ ടീച്ചര്‍, ശിവദാസന്‍, ശ്രീധരന്‍ മുളക്കല്‍, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.