യൂറോപ്പ് അല്ലെങ്കില്‍ യുഎസ്, ക്യാനഡ, അതുമല്ലെങ്കില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇവിടങ്ങളിലേക്കൊക്കെയാണ് കുടിയേറ്റം ഏറ്റവും കൂടുതല്‍ നടക്കുന്നതെന്നു കരുതിയോ? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്നത് ഒരു ഏഷ്യന്‍ രാജ്യത്തേക്കാണ്~ തെക്കന്‍ കൊറിയയിലേക്ക്.1990 മുതലുള്ള കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ താമസിക്കുന്ന രാജ്യമാണ് തെക്കന്‍ കൊറിയ. 1990ല്‍ ഇവിടെയുണ്ടായിരുന്ന കുടിയേറ്റക്കാരുടെ എണ്ണം 43000 ആയിരുന്നെങ്കില്‍, ഇപ്പോഴത് 17 ലക്ഷത്തിനു മുകളിലാണ്.ശരി, ഒന്നാം സ്ഥാനത്ത് കൊറിയ. അപ്പോള്‍ രണ്ടാമത് യൂറോപ്പോ അമേരിക്കയോ ഉണ്ടോ? അതുമില്ല എന്നതാണ് വസ്തുത. ഏറ്റവും കൂടുതലാളുകള്‍ കുടിയേറുന്ന രണ്ടാമത്തെ രാജ്യം കൊളംബിയയാണ്. മൂന്നാമത് ചിലിയാണ്. രണ്ടും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍.ഇനി കുടിയേറ്റം കൂടുതലുള്ള യൂറോപ്യന്‍ രാജ്യം ഏതെന്നു നോക്കിയാല്‍ അത് യുകെയും ജര്‍മനിയുമൊന്നുമല്ല, മറിച്ച് ബള്‍ഗേറിയയാണ്. ആഗോള പട്ടികയില്‍ നാലാം സ്ഥാനമാണ് ബള്‍ഗേറിയക്കുള്ളത്. നാല് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലെല്ലാം യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെയാണ്. എന്നാല്‍, പ്രതീക്ഷിക്കുന്ന പേരുകളൊന്നുമല്ലെന്നു മാത്രം. അഞ്ചാം സ്ഥാനത്ത് സ്പെയിന്‍, ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍ സെര്‍ബിയ, മാള്‍ട്ട, ഐസ്ളന്‍ഡ്, ഫിന്‍ലന്‍ഡ്, ടര്‍ക്കി എന്നിവയും.ഏഷ്യന്‍ രാജ്യമായ തെക്കന്‍ കൊറിയ കുടിയേറ്റക്കാര്‍ക്ക് ഇത്രയധികം പ്രിയമാകാന്‍ കാരണം രാജ്യത്തിന്റെ സാങ്കേതിക രംഗത്തും അതുവഴി സാമ്പത്തിക രംഗത്തുമുള്ള മുന്നേറ്റമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയയോടും ചിലിയോടുമുള്ള ആകര്‍ഷണത്തിനു കാരണം അവിടങ്ങളിലെ കുറഞ്ഞ ജീവിതച്ചെലവും, അതുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട ജീവിത നിലവാരവും.