റിയാദ്: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കുമ്പോള്‍ നടന്ന കൂടിക്കാഴ്ച രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
പശ്ചിമേഷന്‍ സമാധാനത്തിനെക്കുറിച്ചും നിലവിലെ സംഘര്‍ഷത്തിന്റെ സാഹചര്യവും വിലയിരുത്തി. ആന്റണി ബ്ലിങ്കനും മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടി ചര്‍ച്ച നടന്നു.
ഇസ്രായേലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബ്ലിങ്കന്‍ റിയാദിലെത്തിയത്.