പാലക്കാട് : ഇന്ന് പാലക്കാട്ട് അന്‍വര്‍ ശക്തിപ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ ഷോയില്‍ പങ്കെടുപ്പിക്കാനായി എത്തിച്ചത് മണ്ഡലവുമായി യാതൊരു ബന്ധമില്ലാത്ത ആള്‍ക്കാരെയാണെന്നും . പണം കൊടുത്ത് എത്തിച്ചതാകട്ടെ സിനിമാ ഷൂട്ടിംഗുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പോകുന്ന ആളുകളെയാണ്. എന്നാല്‍, റാലി തുടുങ്ങിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ ഇവരോട് സംസാരിച്ചു തുടങ്ങിയതോടെ പണി പാളി. ആര്‍ക്കും ഡിഎംകെയെയോ പി വി അന്‍വറിനെയോ അറിയില്ല എന്നും മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനൽ റിപ്പോർട്ട് ചെയ്തു.നിഷ്‌കളങ്ങരായ ചില സ്ത്രീകള്‍ ഇതെല്ലാം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുകയും ചെയ്തുവെന്നും . ഞങ്ങള് വേറെ ഷൂട്ടിംഗിനൊക്കെ പോകും.. ഗുരുവായൂര്‍ അമ്പല നടയില്‍ സിനിമയുടെ ഷൂട്ടിംഗിനൊക്കെ പോയിട്ടുണ്ട്. ഇവിട റാലിക്ക് വന്നത് വേറൊരു ഏജന്റ് വിളിച്ചിട്ടാണ്. പണം എത്രയാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഒരു സ്ത്രീ പറഞ്ഞതായും ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. https://eveningkerala.com/images/logo.png