പൂനെ: ഫോം കണ്ടെത്താന്‍ പാടുപെടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിനെ പിന്തുണച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്ന് ഗംഭീര്‍ തുറന്നടിച്ചു.
ചിന്നസ്വാമി ടെസ്റ്റില്‍ രാഹുലിന്റെ പ്രകടനം നിരാശജനകമായിരുന്നു. അതുകൊണ്ട് തന്നെ, കീവിസിനെതിരായ രണ്ടാം ടെസ്റ്റില്‍ താരത്തെ ഒഴിവാക്കിയേക്കുമെന്നും അഭ്യൂഹമുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിന് ഗംഭീര്‍ പിന്തുണ പ്രഖ്യാപിച്ചത്.
സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങളല്ല, ടീം മാനേജ്‌മെന്റ് എന്ത് ചിന്തിക്കുന്നുവെന്നതാണ്പ്രധാനം. ബാറ്റിംഗിന് ദുഷ്‌കരമായ കാണ്‍പുരില്‍ (ബംഗ്ലാദേശിനെതിരെ നടന്ന മത്സരം) രാഹുല്‍ നന്നായി ബാറ്റ് ചെയ്തിരുന്നു. വലിയ റണ്‍സ് നേടേണ്ടതുണ്ടെന്നും, അതിനുള്ള കഴിവുണ്ടെന്നും അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് ടീം അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കി.